കാച്ചാംകുറിശ്ശി , നേർത്ത കാറ്റിൽ ഇളകുന്ന ആലിലകൾക്കിടയിലൂടെ തിരുവാതിരരാവിലെ ചന്ദ്രൻ നിലാവ് കൊണ്ട് അവളെ തഴുകികൊണ്ടിരുന്നപ്പോൾ മുഖം മെല്ലെയുയർത്തി അവൾ പറഞ്ഞു
'' ഉണ്ണീ ഇന്ന് ധനുമാസത്തിലെ തിരുവാതിരയാണ് ,മീനാക്ഷി ഉണ്ണിയുടെ അടുത്ത് വന്നില്ലെങ്കിൽ ഉണ്ണി മീനാക്ഷിയുടെ അടുത്ത് ചെല്ലണം
അപ്പോൾ അവളുടെ മുടിയിൽ കയ്യോടിച്ചുകൊണ്ട് പറഞ്ഞു '' നീയാണെന്റെ മീനാക്ഷി " അപ്പോൾ മധുരയോ? ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു '' എന്റെ മനസ്സ് " മുടിയിൽനിന്ന് കയ്യെടുക്കാതെ പറഞ്ഞു
ആലിലയിൽ ഒളിച്ചിരുന്ന ഒരു മഞ്ഞിൻ കണം അടർന്ന് താഴോട്ടുവീണ് അവളുടെ മേനിയിൽ പതിച്ചു