എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Thursday, December 27, 2007

The Tiger

കോങ്ങാടു കുട്ടിശങ്കരനോടോ തെച്ചിക്കോട്ട്‌ രാമചന്ദ്രനോടോ വേലായുധനേ അറിയുമോ എന്നു ചോദിച്ചാല്‍ ഒരു ക്ലൂ തരാമോ എന്നു പോലും ചോദിക്കില്ല.അറിയില്ല എന്ന ഭാവത്തില്‍ പിന്‍ഭാഗം ഒന്നു കുലിക്കി കാണിക്കും ചിലപ്പോള്‍ വാലുകൊണ്ട്‌ ഒന്നു തരാനും മതി .കടുവയേയോ എന്നു ചോദിച്ചാല്‍ ആരാദ്യം ബസര്‍ അമര്‍ത്തി എന്നു നോക്കിയാല്‍ മതി .കടുവ ആനപാപ്പാന്മാരിലെ ഗുരുവായൂര്‍ പദ്മനാഭനാകുന്നു.ആനകള്‍ക്കു ഐ എസ്‌ ഐ മാര്‍ക്കു നല്‍കുന്നയാള്‍ .അഗ്മാര്‍ക്കു നല്‍കുന്നയാള്‍. ഇപ്പ്പ്പോള്‍ പക്ഷെ കൊമ്പില്‍ അങ്ങിനെ തൂങ്ങാറില്ല.സര്‍വരാജ്യ ആനപാപ്പാന്മാരേ സംഘടിക്കുവിന്‍ എന്നു പറയുകയാണു .ഏ കടുവ സെര്‍ടിഫൈഡ്‌ ആന .അതൊരു അഭിമാനം തന്നെ .മുറ്റത്തേ ആനക്കു വിലയില്ലല്ലോ..അതുകൊണ്ടുതന്നേ പരേതരായ ആറന്മുള രഘുവിനേയും തിരുന്നക്കര കൊച്ചുകൊമ്പനേയും തെക്കു ആരും അറിഞ്ഞില്ലല്ലോ എന്നോര്‍ത്തു വിഷമമായിരിന്നു.അങ്ങിനെ ഇരിക്കേ ത്രിപ്പൂണിത്തുറ വ്രിശ്ചികോത്സവത്തിനു നേരില്‍ ചോദിച്ചു ആശാനേ മേല്‍പടിയാന്മാരേക്കുറിച്ചു എന്താണഭിപ്രായം ?ബെസ്റ്റല്ലേ. പക്ഷെ കറുത്ത കൂറ്റന്മാര്‍ക്കുമേലേ കറുത്ത യവനിക വീണല്ലോ .ശങ്കുണ്ണി അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കില്‍ ഇവരെക്കുറിച്ചും പറഞ്ഞേനേ .ഇതുപോലൊരാന ഇതുവരെ ഉണ്ടായിട്ടുമില്ല ഇനിയൊട്ടൊണ്ടാകാനും പോകുന്നില്ലഇതു കേട്ടതില്‍ പിന്നെ ഞാന്‍ ഒരാനയേപ്പോലെ തലയെടുത്തുപിടിച്ചാണു നടത്തം.കടുവയേക്കുറിച്ചിനിയുമുണ്ട്‌ .അതു പിന്നീടൊരിക്കല്‍


No comments: