രംഗം 2
തിരുവല്ലഭപുരത്തിനടുത്ത്` അറിയപ്പെടാത്ത ഒരു കവിയുടെ ഊരാണു സ്ഥലം
.യോഗനിദ്രയിലായിരുന്ന വാര്യത്തുകിഴക്കേതില്‍ ശിവന്‍ പെട്ടന്നതില്‍നിന്നുണര്‍ന്നു. താഴെ ഇരുന്നരുളുന്ന ശിവാംശം ഹനുമാനോടു ചോദിച്ചു
ഹനുമോനേ നീ വാലിട്ടിളക്കിയോ ?
ഇല്ല പ്രഭോ .വലിയകേശവന്‍ വന്നതിന്റെ ആരവമാണ്
നന്നായി ശ്ശി കാലമായി ഒന്നു കാണണം എന്നു നിരൂപിച്ചിട്ട്`വാര്യത്തുകിഴക്കേതില്‍ ശിവന്‍ പറഞ്ഞു
അപ്പോള്‍ തിരുനടയില്‍ എത്തിയ വലിയകേശവന്‍ ശിവപ്പെരുമാളിന്റെ മുന്നില്‍ നമസ്കരിച്ചിട്ട് പ്രാര്‍ഥിച്ചു ഭഗവാനേ അനുഗ്രഹിക്കണേ
ഗജമുഖനായ തന്റെ പുത്രനെ മനസ്സില്‍ കണ്ട വലിയദേവന്‍ വലിയകെശവന്റെ ശിരസ്സില്‍ തലോടിക്കൊണ്ടു പറഞ്ഞു.
നീ ഗജസാമ്രാട്ട്
വലിയകേശവന്‍
വലിയകേശവപെരുമാള്‍
എവിടേയും തല ഉയര്‍ത്തിത്തന്നെ നില്‍ക്കുക നന്നായിവരും
ഇപ്രകാരം ഗുരുവായൂര്‍ വലിയകേശവപെരുമാളെ അനുഗ്രഹിച്ചിട്ട് വലിയശ്ശിവപെരുമാള്‍ വീണ്ടും യോഗനിദ്രയേ പ്രാപിച്ചു
No comments:
Post a Comment