പ്രാര്‍ത്ഥന
ശ്രീ പദ്മനാഭാ
ശ്രീ ശിവസുന്ദരാ
കോങ്ങാട്ട്ശ്രീയാം
കുട്ടിശ്ശങ്കരാ
കളഭശ്രേണിതന്
കളഭക്കുറികളാം
കളഭവീരരേ
പാഹിമാം പാഹിമാം
കുഴിഗജങ്ങളിലാണു തുടക്കം .മുറ്റത്തെവാരിക്കുഴികളില്നിന്നു ഗജങ്ങളെ മുകളില്‍ വലിച്ചു കേറ്റി വളരെ വാത്സല്യത്തോടെ വാലില്പിടിച്ച് തലയ്ക്മീതേ മൂന്നുവട്ടംകറക്കി പാറയില്‍ അടിച്ചുകൊന്നുകൊണ്ട് .അവറ്റകള് പുറകോട്ടോടുന്ന ശീലക്കരായതുകൊണ്ട് പില്കാലം സ്വന്തം കാലില്‍ നില്പും നടപ്പുമായപ്പോള് കരികളഭവീരന്മാരുടെ പിന്നില്‍ തന്നെയാക്കി നില്പ് .ഗജാനനത്തിന്റെ മറുവശം ഗജാസനം എന്നും കണ്ടുപിടിച്ചു. ഗജരാജവിരാജിതമന്ദഗതി എന്നും പറഞ്ഞ് ചിലരുടെ പിന്നാലെയും നടന്നുനോക്കി
മുത്തഛന്റെ കാലം മുതല്‍ കലാകാരന്മാരെ തടയാതെ നടക്കാന്‍ മേലാത്ത അവസ്ഥയായിരുന്നു തറവാട്ടില്‍ ചിത്രമെഴുത്തും കളമെഴുത്തും നിലത്തെഴുത്തുമൊക്കെയായി അവര്‍ ആശാന്മാരായി .ഒന്നും എഴുതാന്‍ കിട്ടാതെ വരുമ്പോള്‍ ആധാരങ്ങളെഴുതി പണയംവെച്ചു .അങ്ങിനെ പെരുവഴിയാധാരത്തിന്റെ വക്കുവരേയും എത്തി
അഛന് വില്പത്രമെഴുതിയപ്പോള് ജ്യേഷ്ടനു കളിഭ്രാന്തും അനിയനു ആനപ്രാന്തും എഴുതിവെച്ചു
കളിഭ്രാന്ത് വീതമായികിട്ടിയവന് ചിത്രമെഴുത്ത് മാറ്റിവെച്ചിട്ട് ചിത്രമെടുപ്പാക്കി കല. ടിയാന്റെ സ്വപ്നത്തില്‍ പൂതന കൃഷ്ണന് നായരും മറ്റും നിറഞ്ഞുനിന്നു .ദിവാസ്വപ്നത്തില്‍ ഗോപി എന്ന ആശാനും .വിവരമറിഞ്ഞ മഹാകവി വള്ളത്തില്‍ തിരുനക്കരവന്ന് ടിയാനു പേരിനുമുന്നില്‍ കലാമണ്ഡലം എന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തു
ആനപ്രാന്തന് അനിയന് അവകളുടെ ചിത്രമെടുത്തു പൂജചെയ്തു .വിവരാന്വേഷികളോട് ഇപ്രകാരം പറഞ്ഞു
ഇഷ്ടദൈവം ശ്രീ ഗുരുപവനപുരം പദ്മനാഭന്
ഇഷ്ട കളഭം കളഭകേസരി ശ്രീ ശ്രീ തിരുവമ്പാടി ശിവസുന്ദരസുന്ദരന്
ഇഷ്ടഗജം ശ്രീ ഗുരുവായൂര്‍ വലിയകേശവ പെരുമാള്‍
ഇഷ്ടസുഹ്രുത്ത് ഹാത്തി മേരാ സാഥി അഥവ കോങ്ങാട് കുട്ടിശങ്കരന് മാഷ് എന്നിങ്ങനെ
പൂരപറമ്പുകളില്‍ തെണ്ടിനടന്നപ്പോള്‍ ഗജറാണി വാമഭാഗം കളഭമ്മ ഇടഞ്ഞു അവളെ മൂന്നുവട്ടം മയക്കുവെടി വെച്ച് തളച്ചു
ഇങ്ങനെയെല്ലാം പ്രാന്തുകള് മൂത്തപ്പോള്‍ ഒരു ഉത്സവകാലം അമ്പലകമ്മറ്റി അമ്പലവാസിക്കു ഒരു പട്ടം കൊടുത്തു ഗജരത്നം കേസരി രാജന് മാണിക്യം എന്നൊക്കെപ്പോലെ ഒന്ന് .പേരെഴുതിയ ഒരു ചങ്ങല കഴുത്തിലും
ഇവന് ഗജദാസന്
5 comments:
Podi kappi kittiyille dasa???? ;)
ഗജദാസന്
athalppam kadannupoyi
kottayam veerappan!
that
would
have
been
more
appropriate.
autobiography
of an
ആനപ്രാന്തന്
കലക്കി കേശവാ,
കവളപ്പാറയെ പോലും വെല്ലും താങ്കള്‍.......
Post a Comment