" ഭഗവാനേ, ആന കറുത്തിട്ടാണല്ലോ, അവിടുന്നാണെങ്കില്‍ കാര്‍വര്‍ണ്ണനും, ആമ അവിടത്തേ അവതാരവുമാണല്ലോ. അനുഗ്രഹിക്കണം അവിടുന്ന് മാത്രമാണൊരാശ്രയം"
മെയില്‍ വായിച്ചുകഴിഞ്ഞയുടനെ പൂന്താനംതിരുമേനിയെ അടുത്തുവിളിച്ച്
" എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും"
എന്ന് മറുമെയില്‍ അയയ്ക്കാന്‍ കല്‍പ്പിച്ചു
1
ചാരുകസേരയില്‍ അനന്തശായിയായി കിടക്കുകയായിരുന്നു.അപ്പോള്‍ കാല്‍ക്കല്‍ ഇരുന്നുകൊണ്ട് ദേവി ചോദിച്ചു
" നാഥാ, അവിടുത്തേ, ആന ചങ്ങല പൊട്ടിച്ച് ബ്ലോഗ്ഗില്‍ കയറിയിട്ട് ഒരുവര്‍ഷം തികഞ്ഞില്ലേ, ആഘോഷം വേണ്ടേ?"
അപ്പോള്‍ അടുത്തുകിടന്ന അന്നേദിവസത്തെ പത്രത്തില്‍നിന്ന് കുറച്ച് വെണ്ടയ്ക്ക എടുത്ത് ദേവിക്കുകൊടുത്തു വെണ്ടയ്ക്ക കൈപ്പറ്റികൊണ്ട് ദേവി പറഞ്ഞു " വെണ്ടയ്ക്ക തന്നത് നന്നായി, പച്ചക്കറികള്‍ക്കൊക്കെ ഇപ്പോള്‍ എന്താ വില" തുടര്‍ന്ന്ദേവി വെണ്ടയ്ക്ക നിരത്തിവായിച്ചു
" ലോക്കല്‍ പോലീസില്‍ പോലും ഒരു കറുത്തവന്‍ ഇല്ലെന്നിരിക്കെ , ലോക പോലീസില്‍ ഒരു കറുത്ത എസ്സൈ പിറന്നിരിക്കുന്നു "
പത്രം മടക്കിവെച്ച്, ഭക്ത്യാദരപൂര്‍വ്വം കണ്ണുകള്‍ അടച്ച് ദേവി പറഞ്ഞു " ഭഗവാനേ, അവിടുത്തേ ലീലാവിലാസാങ്ങള്‍ ആര്‍ക്കാണ് ഗ്രഹിക്കാന്‍ കഴിയുന്നത് "
ഉടന്‍ തന്നെ പൂന്താനം തിരുമേനിയേ വിളിച്ചുവരുത്തി
" രണ്ടുനാലുദിനം കൊണ്ടൊരുത്തനേ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍"
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍"
എന്ന് ഓലയിലാക്കാന്‍ കല്‍പിച്ചു
5 comments:
വി.കെ.എന്റെ പ്രേതം കയറിയതാണോ?:)
ആശംസകൾ...
ആ പ്രേതം സത്യമാണല്ലോ!
എന്നാലും വിക്കെയെന്നല്ലേ!
eeswaraa ennanini ivane aanede pretham pidikkuka? chathittullathu chillarayonnumallallo
ഇതു കൊള്ളാല്ലോ. കറുത്ത ലോകപോലീസ്
ഉം കൊള്ളാം.ബുഷ് അണ്ണനുമായി ‘ ഭായീ ഭായീ ‘ പറഞ്ഞു നടന്നിരുന്നത് കൊണ്ട് നമ്മുടെ മന്മോഹന്‍ സഖാവിനെ ഇതുവരെ വിളിച്ചില്ല പോലും..
Post a Comment