" പാലക്കാട്- തിരുവില്വാമല അരുണാ ബസ്സിലായിരിക്കും പോയിട്ടുണ്ടാവ്വ. 8-20 ന് കാവശ്ശേരി പാസ്സുചെയ്ത്തിട്ടുണ്ടാവും"
തിരുവില്വാമല ചവിട്ടാന്‍ ആദ്യം പോയ പോക്കായിരുന്നു അത്. നെല്ലിയാമ്പതി മലയിറങ്ങി, നെന്മാറയിലും, ആലത്തുരും വന്ന്. ഇരുട്ടത്ത് വഴികാണിക്കാന്‍ അന്ന് കാട്ടക്കട ദിവാകരന്മാഷിന്റെ പുസ്തകവും ഒരു പാട്ടും
മാത്രമേയുണ്ടയിരുന്നുള്ളു
. തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവന്ന
ഇളനീര്‍കുടമിന്നുടയ്ക്കും ഞാന്‍.
എന്നാല്‍ തമ്പുരാട്ടിയേ കാണാം എന്നും കരുതി.ഇളനീര്‍കുടമിന്നുടയ്ക്കും ഞാന്‍.
അരുണാ ബസ്സേതാ, കാവശ്ശേരിയെന്താ എന്നറിയാതെ.
കണ്ണൂസിന്റെ കമന്റ് വായിച്ചപ്പോള്‍ അതുകൊണ്ട് തന്നെ സന്തോഷം തോന്നി. പലര്‍കൂടി തല്ലി പല പാമ്പുകളേയും തിരുവില്വാമല ചുങ്കത്തിറക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പൊള്‍. പലവകയായി പറഞ്ഞിരിക്കുന്നത് സത്യമാണല്ലോയെന്നോര്‍ത്തും . കഥയില്‍ പറഞ്ഞിരിക്കുന്നവരെല്ലാം ജീവിച്ചിരുന്നവരും ഇപ്പോളും ജീവിച്ചിരിക്കുന്നവരുമാണെന്നും അറിയിക്കട്ടെ. തേവരുടാനയായ ഞാനും പിന്നെ തിരുവില്വാമല ചവിട്ടിയതിനു കണക്കില്ല.
കണക്കില്ലേ ? എങ്കില്‍ കണക്കായിപോയി.എന്ന് സ്വര്‍ഗത്തിലോ നരകത്തിലോ അതോ ഭൂമിയില്‍തന്നയോ ഏതോ കോണിലിരുന്ന് ദിവാകരന്മാമ പറയുന്നുണ്ടായിരിക്കും. മല ചവിട്ടാന്‍ ചെന്നപ്പോളൊക്കെ ദിവാകരന്മാമയുടെ ലോഡ്ജിലാണ് കൂടിയിരുന്നത്. ഒറ്റക്കാണെങ്കില്‍ ഒറ്റക്ക്. കൂട്ടായിട്ടാണെങ്കില്‍ അങ്ങിനെ. അങ്ങിനെയാണ് കൂട്ടം തെറ്റിയവര്‍ തങ്ങിയിരുന്നത്. വൈകുന്നേരമാകുമ്പോള്‍ കിഴക്കേ ആല്‍ത്തറയില്‍ പോയിരിക്കും മണിക്കൂറുകളോളം . കൂട്ടിന് കൊതുകുകള്‍ കാണും കൂട്ടത്തോടെ .പിന്നെ കൂടെ ഉള്ളവരും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ കൂടെ അന്നത്തിന് വക തേടുന്ന അജിത്കവി എന്ന ബ്ലോഗ്ഷ്കന്‍ ആയിരുന്നു പലപ്രാവശ്യവും ഓര്‍കൂട്ട്.
ലക്കിടി പാലത്തിനുകീഴെ നിളയില്‍ നീളത്തില്‍ കിടക്കുന്നതായിരുന്നു മറ്റൊരു മൃഗയാവിനോദം . മുട്ടറ്റം വെള്ളത്തില്‍. വാട്ടര്‍ ട്രെക്കിംഗ്. പാമ്പാടിയില്‍ ഷാപ്പുണ്ട് എന്ന് പ്രത്യേകം പറയേണ്ടല്ലോ. അതുമല്ലെങ്കില്‍ പറക്കോട്ടുകാവിനു മുകളില്‍ വഴിവക്കില്‍ കലുങ്കില്‍ നിലാവില്‍ ബീഡിയും വലിച്ചുകുത്തിയിരിക്കുക. ചുങ്കത്തുപോകുമ്പോള്‍ രാജാ ഹോട്ടലില്‍നിന്ന് ഒരു പൊടിച്ചായ . സുഖായീ
അതുകൊണ്ട് ഇനി എന്താ എഴുതുക. കഴിഞ്ഞതിനു തലേക്കൊല്ലം ആറാട്ടുപുഴ പൂരത്തിന് ത്രിപ്രയാര്‍ തേവരുടെ വരവും കഴിഞ്ഞ് കൂട്ടിയെഴുന്നള്ളത്തും കഴിഞ്ഞ് കിടന്ന പത്രം നിവര്‍ത്തിനോക്കിയപ്പോളാണ് കാവശ്ശേരിയിലും പൂരമായിരുന്നു എന്നറിഞ്ഞത്. അടുത്തകൊല്ലം വരണമെന്നുകരുതി. തിരുനക്കര തേവര്‍ക്ക് ഒരു അപേക്ഷ സമര്‍പ്പിച്ചു. പക്ഷേ തേവര് തള്ളികളഞ്ഞു. ഇവിടെ തേവരുടെ തട്ടകത്തിലും ഉത്സവമാണേ, ആ സമയം.
ഇങ്ങിനെയെല്ലാം സമയം പൊയ്ക്കോണ്ടിരുന്നപ്പോളാണ് കണ്ണൂസ് കമന്റടിച്ചത്. എന്നാല്‍ ഇക്കൊല്ലം കാവശ്ശേരി കവലയിലോ ചെറിയ ചായപ്പീടികയിലോവെച്ച് കണ്ടുകളയാം എന്നുകരുതി. പിന്നെ സൂക്ഷിച്ചുനോക്കിയപ്പോളാണ് കണ്ണൂസ് അന്യദേശത്തെവുടെയോ കവലയിലോ ചായപ്പീടികയിലോ ആണിരിക്കുന്നതെന്ന് മനസ്സിലായത് അവിടെ ഇരുന്നോളുക.
പറക്കോട്ടുകാവ് താലപ്പൊലിക്ക് പകലും രാത്രിയും മരുന്ന് കാണാന്‍ പാറപ്പുറത്ത് എണ്ണിയാലോടുങ്ങാത്തവര്‍ അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയുണ്ട് . അതുപോലെയാണ് തിരുവില്വാമലയേക്കുറിച്ചുള്ള ഓര്‍മ്മകളും
2 comments:
ഇതിപ്പോ ഇങ്ങനാണേല്‍ വേറൊന്നിനും സമയം കാണില്ലല്ലോ... ഇങ്ങനെ കറങ്ങി നടക്കാം...അടിപൊളി...!
:)
എന്റെ പേര് വിളിച്ച് ഒരാള്‍ എനിക്കായൊരു പോസ്റ്റിട്ടിട്ട് കാണാന്‍ ഒന്നര വര്‍ഷം വൈകിയല്ലോ മാഷേ :)
സാരല്യ.. കണ്ടപ്പോ സന്തോഷമായി.. ഇനി എന്റെ കമന്റ് കാണുമോ ആവോ? കൂയ്.. ഇബടെക്കേ ഇണ്ടോ?
പിഎസ് - പൂരം കണ്ടിട്ട് എട്ട് വര്‍ഷമായി.
Post a Comment