എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Tuesday, December 31, 2013

വരുമോരോ വർഷം വന്നപോലെ പോം



        വരാനുള്ള വർഷമൊന്നും വഴിയിൽ തങ്ങില്ല. ശകൻ, കൊല്ലൻ, ഗ്രിഗൊറി പിന്നെ പേരറിയാത്ത എത്രയോ പേരുകളിലുള്ള വർഷങ്ങൾ. എന്തൊക്കെ കോലാഹലത്തോടെയാൺ` ഇവറ്റകൾ വന്നുകൊണ്ടിരുന്നത്` ഇതുപോലൊരു കൊല്ലം ഇതുവരെ ഉണ്ടായിട്ടില്ല ഇനിയൊട്ട്` ഉണ്ടാകാനും പോകുന്നില്ല. ഇനി ഇതുപോലൊന്ന്` കാണണം എന്നുണ്ടെങ്കിൽ ഏഴെട്ടുജന്മം കഴിയണം .എന്നൊക്കെ കൊട്ടിയും ഘോഷിച്ചുമാണ്‌ വരവ്. പോകുന്നതിന്‌ പലപ്പോഴും സാക്ഷികളുപോലും കാണില്ല. വരുമോരോ കൊയ്‌ലോൺ വന്നപോലെ പോം. അത്രയേ ഉള്ളൂ. . ആറുദിവസം കഴിഞ്ഞുള്ള ഏഴാം ദിവസം ഒന്നും ചെയ്യാതെ മടിയനായി ചാരുകസേരയിൽ കിടന്ന്` വീശുപാളകൊണ്ട് വീശികൊണ്ടിരുന്നപ്പോൾ മൂപ്പര്‌ ഏഴുദിവസം കൂടുമ്പോൾ ഒരു ആഴ്ച നാലാഴ്ച ഒരു മാസം പന്ത്രണ്ട് മാസം ഒരു വർഷം ഒരു വർഷം കഴിഞ്ഞാൽ അടുത്തത്‌. എന്ന്‌ ചിന്തിച്ചിരുന്നൊ എന്നെനിക്കറിയില്ല. ആരാണ്‌ മൂപ്പർക്ക് വേണ്ടി അനന്തമായ കാലത്തിനെ ചെറിയ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചതെന്നും അറിയില്ല. അങ്ങിനെ മുറിച്ചതിൽ ഒന്നിന്‌ 2014 എന്ന്‌ പേരുമിട്ട് . ഒരു ചെറിയ ഇലക്കുമ്പിളിൽ കിട്ടുമ്പോൾ വിളമ്പുന്നവനും അറിയാം എന്ന് ഉണ്ണുന്നവൻ അറിയണം. അതുകൊണ്ട്‌ നേരാംവണ്ണം ഉപയോഗിച്ചാൽ അവരവർക്ക്‌ കൊള്ളാം എന്നേ എനിക്ക്‌ പറയാനുള്ളൂ. ഇത് മരിച്ചവർക്കും ജനിച്ചിട്ടില്ലാത്തവർക്കും ബാധകമല്ലതാനും

1 comment:

Unknown said...

Nice!
Need free mobile apps? Visit http://www.vrad.in