അങ്ങിനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ ജ്യേഷ്ടന്‍ അടുത്തു വിളിച്ച്` പത്ത്‌പുത്തന്‍ കയ്യില്‍ തന്നിട്ട്` പറഞ്ഞു
.ഉണ്ണീ പോയി കുട്ടിശങ്കരന്‍ മാഷിനെ കണ്ടുവരിക .മുണ്ടൂരു താണ്ടി കോങ്ങാട് തങ്ങിയാല്‍ മാഷിനെ കാണാം .അതാണു ദേശം
.പിന്നെ ഒട്ടും അമാന്തിച്ചില്ല .മുണ്ടൂരിലെത്തി മുണ്ടൂരി പാന്റുടുത്ത് കോങ്ങാട് പറ്റി .കാലുകുത്താന്‍ സ്ഥലമില്ലാത്ത പുരുഷാരത്തിലേക്കാണു കാലുകുത്തിയത് .അസുരവാദ്യത്തില്‍ പെരുവനമായ ആരവവും
.ഏതു പൂരത്തിലും ഉയര്‍ന്നുനില്‍ക്കുന്ന വ്യക്തിത്വം .ഉയര്‍ന്ന വായുകുംഭം .പുറത്തു രോമം .നീണ്ടുകിടക്കുന്ന തുമ്പി നെറ്റിയില്‍ വെടിക്കല .ഇതൊക്കെയാണു മാഷ് എന്നാണു ജ്യേഷ്ടന്‍ പറഞ്ഞത്
.എവിടെ മാഷ് .ആ ആള്‍ക്കൂട്ടത്തില്‍ എങ്ങും തിരഞ്ഞുനോക്കി .പിന്നെ മനസ്സറിയാതെ വിളിച്ചു.
.തിരുമാന്ധാം കുന്നുലമരുന്ന തായേ.
തിരുവുള്ളമുണ്ടാകണമെന്നിലമ്മേ.
അപ്പോള്‍. തടിച്ചുകൂടിയ സഹസ്രങ്ങളെ വകഞ്ഞുമാറ്റി. ഉയര്‍ന്ന ഗജരാജന്റെ മേലെയേറി അടുത്തുവന്നു .സാക്ഷാല്‍ കോങ്ങാട് തിരുമാന്ധാംകുന്നിലമരുന്ന അമ്മ .മധുരമായി മന്ദഹസിച്ച്` അതിലും മധുരമായ ശബ്ദത്തില്‍ പറഞ്ഞു.
പാറശ്ശേരിയിലേക്കു പൊയ്ക്കോളു ഉണ്ണീ.മോഹനന്റെ പുരയിടത്തിലുണ്ട് മാഷ് .മാഷ് മൂലം നീ എന്റെ സന്നിധിയിലും എത്തിയല്ലോ സന്തോഷമായി.
കാതങ്ങളും വയലേലകളും നാട്ടുവഴികളും താണ്ടി നടന്നു .എതിരെ വന്ന ആളോടു ചോദിക്കേണ്ടിവന്നില്ല ഇങ്ങോട്ടു പറഞ്ഞു
.പാറശ്ശേരി ചാമിയാരുടെ അനന്തരവരാണേ മോഹനര് .അതാണു മാടം.
മാടത്തിനു മുന്നില്‍ ചുമയ്ക്കേണ്ടിവന്നില്ല മുളംവേലിക്കരികില്‍ നിന്നു മുന്നോട്ടു വന്ന് തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു .
അമ്മ പറഞ്ഞു മാഷെ കാണാന്‍ ഉണ്ണി വരുന്നുണ്ടെന്ന് .നീരിലാണ് .അതാണിവിടെ .പിന്നെ മാടത്തിന്റെ പുറകിലേക്കു നീങ്ങി നീട്ടിവിളിച്ചു.
മാഷേ ഉണ്ണി വന്നു
.അപ്പോള്‍ ഇടതൂര്‍ന്ന മരങ്ങള്‍ വകഞ്ഞുമാറ്റി പനംകൈകള്‍ ചവിട്ടി ഒടിച്ച് ദേഹമാകെ മണ്ണുപൂശി നീട്ടിയ കയ്യുമായി കയറി വന്നു
.മാഷ്.
3 comments:
കൊള്ളാം മാഷേ
Kure kashtapettu alle mashine kanan......Neerilayathu kondu pully mind cheythu kanillalo.... ;)
ini
VAARIERUDAANA
ennaa varikente unnye.... ?
Post a Comment