പാലായില്‍നിന്ന് പുറപ്പെടുന്ന ആനക്കട്ടിവണ്ടിക്ക് പാലക്കാട് അതിരാവിലെ വന്നിറങ്ങിയതാണ് . നല്ല തണുപ്പില്‍ ബസ്സിലിരുന്ന് ഒന്ന് മയങ്ങിയപ്പോള്‍ പെരുംബാവൂര് ബസ്സ്റ്റാന്റില് ചായക്കടക്കാരന് വണ്ടിയുടെ സൈഡില്‍ തട്ടികൊണ്ട് അലറി .
" ചായകുടിക്കാം കാപ്പികുടിക്കാം
ചായകുടിക്കാം കാപ്പികുടിക്കാം
ആനക്കട്ടിക്ക് പത്തുമിനിറ്റ് താമസമുണ്ട്
"
ചായ കുടിക്കാന്‍ ഇറങ്ങിപ്പോയ മയക്കം പിന്നെ തിരിച്ചുവന്നുതുടങ്ങുകയായിരുന്നു. പുത്തൂര്‍ സ്കൂളിന്റെ ഓഫീസ് റൂമിലിരുന്നപ്പോള്‍ . തടിച്ച പുസ്തകം മറിച്ചുനോക്കികൊണ്ടിരുന്ന സിയാവിദ്ദീന്‍ അത് മടക്കിവെച്ചിട്ട് ഉറക്കെ പറഞ്ഞു.
" ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് ഇതാണ് ഇതല്ലാതെ മറ്റൊന്നുമല്ല"
വന്ന മയക്കം സ്വര്‍ഗത്തിലോട്ടു പോയി
" പുത്തൂരേ ഈ ഇസ്കൂളിനേക്കുറിച്ചാണോ മാഷേ, മുകിലന് അങ്ങിനെ പറഞ്ഞത് ? എങ്കില്‍ ഞാന്‍ തത്വത്തില്‍ യോജിക്കാം " പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗോപിമാഷ് നീണ്ടചിരി ചിരിച്ചു. പിന്നെ കട്ടികൂടിയ കറുത്ത കണ്ണട ഊരി മേശപ്പുറത്തുവെച്ചിട്ട് പാടി
" നമ്മുക്കു നാമേ പണിവതു നാകം നരകവുമതുപോലേ"
" മാഷ് കാചാംകുറിശ്ശിയില്‍ പോയിട്ടുണ്ടോ?" ചോദ്യം പെട്ടന്നായിരുന്നു.
2
അതിരാവിലെ, മുക്കിലെ ചായപ്പീടികയിലേക്കു നടന്നപ്പോള്‍ മധുര വരേയുള്ള മീറ്റര്‍ഗേജ് തീവണ്ടിയേക്കുറിച്ചാണ് ഓര്‍ത്തത്. കൊല്ലംകോട് മുതലമട പൊള്ളാച്ചി പളനി വഴി മധുര. പണ്ട് രാമേശ്വരം വരെ ഉണ്ടായിരുന്നു. ചായകുടിക്കുന്നതിനിടയില്, പ്രകാശന്, പറഞ്ഞു.
" ട്രയിന്‍ , ബസ്സിനേക്കാളും താമസമാണുമാഷേ, സ്റ്റേഡിയം സ്റ്റാന്റില്‍, പോയാല്‍മതി . കൊല്ലംകോട്ടേയ്ക്ക് ഇഷ്ടം പോലെ ബസ്സുണ്ട്"
പുതുവെമ്പ് വഴി കൊല്ലംകോട്. കൊല്ലംകോട് ബസ്സിറങ്ങാന്‍, നേരം, അടുത്തിരുന്നയാള്‍, പറഞ്ഞു
" പുലിക്കോട്ട്, അയ്യപ്പങ്കാവിനടുത്ത്, നിന്നാല്മതി, എലവഞ്ചേരിക്കുള്ള, വണ്ടി വരും. അതില്‍, കയറിക്കോളൂ"
അയ്യപ്പങ്കാവിനും, മുന്നില്‍, വിശാലമായ, കുളം. എലവഞ്ചേരിക്കുള്ള, ബസ്സുകാത്തുനിന്നപ്പ്പ്പോള്‍, കാളവണ്ടി, കടന്നുപോയി.പൊയിലൂര്‍മുക്ക്, തിരിഞ്ഞപ്പോളാണ്, മലനിരകള്‍,കണ്ടത്. ബസ്, മലയുടെ, നേര്‍ക്ക്, ഓടുകയാണ്. പാതയുടെ, ഇരുവശവും, വിശാലമായ, പാടങ്ങള്‍, വരമ്പുകളില്‍, തലയുയര്‍ത്തി നില്ക്കുന്ന, പനകള്‍, വയലിനുമപ്പുറം പറമ്പുകളില്‍, വേ
പ്പുമരങ്ങള്, പുളികള്‍. പാടവരമ്പില്‍കൂടി, അലക്ഷ്യമായി നടക്കുന്ന വെളുത്ത കൊക്കുകള്‍..

പെരുമാള്‍കോവില്‍ഗ്രാമം കഴിഞ്ഞപ്പോള്‍, കണ്ടക്ടര്‍, അടുത്തുവന്ന്, പറഞ്ഞു.
" അടുത്ത സ്റ്റോപ്പില്‍, ഇറങ്ങിക്കോളൂ, അവിടെയാണ്, കാച്ചാംകുറിശ്ശി പെരുമാള്‍."
3
കണ്ണേട്ടന് ചായയുടെ പണം, കൊടുക്കുന്നതിനിടയില്‍, മൂപ്പരു പറഞ്ഞു.
" നട, അടച്ചുകാണും, ആല്‍ത്തറയില്‍, ഇരിക്കുകോ, കിടക്കുകോ, ആകാം. വൈകിട്ട്, നടതുറന്ന് തൊഴുത്തിട്ട്, പോകാം"
കാളവണ്ടിക്കാരന്, ആല്‍ത്തറയോട് ചേര്‍ത്ത്, വണ്ടിനിര്‍ത്തി. കാളകളെ, വണ്ടിയില്‍നിന്നുമഴിച്ച്, കഴുത്തിലെ,കയറും, മുന്നിലെ കാലും, തമ്മില്‍, കൂട്ടികെട്ടി, വയലിലേക്ക്, ഇറക്കിവിട്ടു. തലയില്‍, കെട്ടിയിരുന്ന, തോര്‍ത്തഴിച്ച്, ആല്‍ത്തറയിലേ, പൊടിതട്ടിക്കളഞ്ഞ്, നിവര്‍ത്തിവിരിച്ചു. ചെവിയ്ക്കിടയില്‍നിന്ന് മുറിബീഡി എടുത്ത് കത്തിക്കുന്നതിനിടയില്‍, പറഞ്ഞു.
" യാത്രികന്റെ, മനസ്സ് അസ്വസ്ഥമായിരിക്കും. നടതുറന്നിട്ട്, പെരുമാള്‍ക്ക്, നെയ്യ് വിളക്കുകത്തിച്ചാല്‍, മതി"
ആലിനുമപ്പുറം പെരുമാളിന്റെ, കോവില്‍. അതിനുമപ്പുറം, ഉയര്ന്നുനില്ക്കുന്ന തെങ്ങിന്തലപ്പുകള്, പനകള്‍. പനകള്‍ക്കുമപ്പുറം മല തലയുയര്ത്തിനില്ക്കുന്നു. വണ്ടിക്കാരന്, ആസ്വദിച്ച് ബീഡി വലിച്ച്, പുക പുറത്തേക്ക് തള്ളുന്നതുകണ്ടപ്പ്പ്പോള്‍, കൊതിതോന്നി
" ഒരു, ബീഡി,തരാമോ?"
മടിക്കുത്തില്‍, ഭദ്രമായി വെച്ചിരുന്ന പ്ലാസ്റ്റിക്കുകൂടില്‍നിന്ന് ബീഡിയെടുത്ത് തരുന്നതിനിടയില്‍, അയാള്‍, പറഞ്ഞു
" ആ മലമുകളിലാണ്, സ്വാമികള്‍ക്ക്, പെരുമാള്‍, ദര്‍ശനം കൊടുത്തത്. പാദങ്ങളുണ്ടവിടെ, മകരത്തൈപ്പൂയത്തിന് തമിഴ്നാട്ടില്‍നിന്ന്, മലകയറാന്‍, വരുന്നവര്‍ക്ക് കയ്യും, കണക്കുമില്ല, കേശവനേക്കുറിച്ച്, കേട്ടിട്ടുണ്ടോ?"
ഇല്ലെന്നയര്‍ത്ഥത്തില്‍, തലയാട്ടിയപ്പോള്‍, അയാള്‍, പറഞ്ഞു.
" വലിയ ആനയായിരുന്നു"
ബീഡികുറ്റി, ഒന്നൂടെ ആഞ്ഞുവലിച്ച് തറയില്‍, കുത്തികെടുത്തി എറിഞ്ഞുകളഞ്ഞ് നിവര്‍ത്തിയിട്ടിരുന്ന തോര്‍ത്തിലേയ്ക്ക്, നടുനിവര്‍ത്തുന്നതിനിടയില്‍, അയാള്‍, നീട്ടിവിളിച്ചു
" നാരായണാ"
അപ്പോള്‍, മലമുകളില്‍,, ആരോ വിളികേള്‍ക്കുന്നതുപോലെ തോന്നി. കാറ്റ്, ആലിലകളുടെ സംഗീതം,. ബീഡിപുക ഊതിവിട്ടുകൊണ്ട്, മലനോക്കികൊണ്ടിരുന്നു. പുകയ്കിടയിലൂടെ, മനസ്സ് മലകയറിതുടങ്ങിയിരുന്നു. ഇല്ലാത്ത വഴികളിലൂടെ, പാറയില്‍, അള്ളിപ്പിടിച്ചും, ചൂടില്‍, വെന്തെരിഞ്ഞും. അപ്പോള്‍, ആ പുകമഞ്ഞിനിടയില്‍കൂടി അവള്, അടുത്തുവന്നതറിഞ്ഞില്ല.
4
" ഗോവിന്ദാമല"
ആല്‍ത്തറയില്‍,, അടുത്തുവന്നിരിക്കുന്നതിനിടയില്‍, അവള്,, പറഞ്ഞു.. അവളേ, പ്രതീക്ഷിച്ചിരുന്നില്ല. വിശ്വാസം വരാതെ സൂക്ഷിച്ചുനോക്കിയപ്പോള്‍,, അവള്, പറഞ്ഞു.,
" പെരുമാള്‍ക്ക് നെയ് വിളക്ക് കത്തിക്കണം"
ആലിന്റെ, കാറ്റും ബീഡിയുടെ പുകയും ഒന്നടങ്ങിയപ്പോള്‍,, അവള്, പറഞ്ഞു.
" ഉണ്ണീ, കഥകളില്‍, പുകവലിയും ചായകുടിയും വല്ലാണ്ടങ്ങ് കൂടുന്നു"
" കഥയില്‍,, ചോദ്യം പാടില്ലെന്നേയുള്ളു. ബീഡിവലിയും ചായകുടിയും എത്രവേണമെങ്കിലുമാകാം" ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു. പിന്നെ വീണ്ടും ആലിലകളില്‍,, കാറ്റും സംഗീതവും തിരിച്ചുവന്നപ്പോള്‍, കണ്ണില്‍നിന്ന് കണ്ണെടുത്ത് അവള്,, പറഞ്ഞു.
" കണ്ണുകളില്‍നിന്ന്, മനസ്സിലേയ്ക്കും, മനസ്സില്‍നിന്ന് ശരീരത്തിലേയ്ക്കും, പിന്നെ അടുത്ത തലമുറയിലേയ്ക്കും, ജന്മത്തിലേയ്ക്കും അങ്ങിനെയല്ലെ ഉണ്ണി പണ്ടു പറഞ്ഞിരുന്നത്. നടക്കാം, ഗോവിന്ദാമലയുടെ അടിവാരത്തിലേക്ക്, കൈകള്‍, ചേര്‍ത്ത്,, വിരലുകള്‍,, കോര്‍ത്ത്"
5
ടാറിളകി മെറ്റില്,, തെളിഞ്ഞ വഴിയിലൂടെ നടന്നു. കൈകള്‍,, കോര്‍ത്ത് വീടുകളില്‍നിന്ന് കൈത്തറിയുടെ താളമുയരുന്നു. ഇടക്ക് വഴിപിരിഞ്ഞപ്പോള്‍,, അവള്,, പറഞ്ഞു.
" ഉണ്ണീ, എല്ലാവഴികളും ഗ്രാമങ്ങളിലേയ്ക്ക് നയിക്കുന്നു"
പുരാവസ്തുപോലെ പഴയ പേപ്പര്‍മില്ല്. പാലത്തിനടിയില്‍,, പാറക്കെട്ടുകള്‍കിടയിലൂടെ, ചെറിയ അരുവി
" ഈ നാടിന് നന്മചെയ്യാന്
പുത്രിയാകുമിഷ്വവേ
പുണ്യനദിയാക്കിയ
കശ്യപമുനേ, നമോനമ"
".ഇതെവിടുന്നുകിട്ടി?"
പാലത്തിന്റെ കൈവരിയില്‍,, ചാരി അരുവി കാണുന്നതിനിടയില്‍, ചോദിച്ചു
." പെരുമാളിന്റെ, കോവിലിനുമുന്നില്‍, കശ്യപത്തറയുണ്ട്. അവിടെ കോറിയിട്ടിരിക്കുന്നതാണ്. ഈ അരുവി, കശ്യപപുത്രി, ഇക്ഷ്വയാണ്. കശ്യപമുനിയേ മനസ്സില്‍, നമിച്ചോളു"
ഗോവിന്ദാമല അടുത്തുവരുന്നു.. മലയില്‍നിന്ന് ഒരുവെള്ളച്ചാട്ടം. താഴെ വയലിലെവിടെയൊ ഒളിക്കുന്നു. മൂകാംബിക്കടുത്ത് മുതൂരുനില്‍ക്കുമ്പോള്‍,, കാണാവുന്ന ഗോവിന്ദതീര്‍ത്ഥമാണ് മനസ്സില്‍,, വന്നത്.
" അതിനുകീഴേചെന്ന് ഗോവിന്ദാ, എന്നുനീട്ടി വിളിക്കണമുണ്ണീ "
.തൊണ്ടേക്കാട്. പാതക്കിരുവശവും, വയലുകള്‍,, പരന്നുകിടക്കുന്നു. ഒരുവശത്ത് വയലില്‍, ഇഷ്ടികചൂളകളില്‍നിന്ന്, പുക പൊങ്ങുന്നു.
" ചൂളകളില്‍,, ഭൂമിയുടെ ചിത കത്തുന്നതുകണ്ടോ? ആരായിരിക്കുമോ തലയ്ക്കല്‍,, തീ കൊളുത്തിയത്? ഇനി, വരാന്‍,, പോകുന്ന ഒരു നാളെ, അപ്പുറമുള്ള വയലുകളിലും, ചിതയൊരുങ്ങും"
ചാത്തമ്പാറയില്‍,, പാറപ്പുറത്ത് പനയോലകൊണ്ട് മേഞ്ഞ ചെറിയ ചായക്കട.
" കഥയില്‍,, ചായകുടിക്കാമല്ലോ" അവള്,, ചിരിച്ചു.
" നിന്നേക്കാണുമ്പോള്‍,,അവര്‍,,എന്തുവിചാരിക്കും?"
" ഉണ്ണി, മാത്രമേ എന്നേ കാണുന്നുള്ളൂ"
അന്യനാട്ടുകാരനാണെന്നറിഞ്ഞപ്പോള്‍,, കടക്കാരന്,, പറഞ്ഞു.
" ഗോവിന്ദാമലയ്ക്കുമപ്പുറം, നെല്ലിയാമ്പതി, അതിനുമപ്പുറം പറമ്പികുളം. ആനയും പോത്തും മാത്രമേ താഴേയ്ക്ക് ഇറങ്ങാതുള്ളൂ. ഈ പാടവരമ്പത്തൂടെ അങ്ങിനെ നടന്നാല്‍,, വേങ്ങാപാറ, അല്ലെങ്കില്‍,, വേങ്ങാപാറയിലെത്താന്‍,, കൊല്ലംകോട്ടു പോണം"
പണം കൊടുത്തിട്ട് വീണ്ടും, നടന്നു. ഓലപ്പുരകളുടെ എണ്ണം കുറയുന്നു. മലയടിവാരത്ത്, വിശാലമായ, തെങ്ങിന്തോപ്പ്. പിന്നെ, മലയിലേയ്ക്ക്, അല്പം കയറി, വെള്ളച്ചാട്ടത്തില്‍നിന്ന്, വെള്ളം കൈപിടിയിലാക്കി, കുടിച്ചപ്പോള്‍, നടന്നതിന്റെ,, ക്ഷീണം ഓടിയിരുന്നു.കാലും, മുഖവും കഴുകി, അടിവാരത്തിലെ, അയ്യപ്പങ്കാവില്‍,, തൊഴുതുകൊണ്ട് നിന്നപ്പോള്‍,, അകലെ,,പെരുമാള്‍കോവിലില്‍നിന്ന്, കീര്‍ത്തനം, ഒഴുകിവരുന്നതുപോലെ
"പോകാം, പെരുമാള്‍ക്ക്, നെയ്,വിളക്ക് കത്തിക്കണ്ടേ?"
6
ആല്‍ത്തറയില്‍,,കാളവണ്ടിക്കാരന്,,കാളകളേ വണ്ടിയില്‍,,കെട്ടി. തറയില്‍നിന്ന്, തോര്‍ത്തെടുത്ത്, കുടഞ്ഞ് തലയില്‍കെട്ടി. മടികുത്തില്‍നിന്ന്, ബീഡിയെടുത്തു.ഒരു കൊതി.
" ഒരു ബീഡികൂടി തരാമോ?"
ബീഡിതന്നിട്ട് പുകയ്ക്കിടയിലൂടെ,അയാള്‍,,പറഞ്ഞു.
" നട തുറക്കാറായി. തൊഴുത്തിട്ടേ, പോകാവൂ. വളരെ പഴക്കമുള്ള ക്ഷേത്രമാണ്. കൊല്ലംകോട്ടു രാജാക്കന്മാരുടെ, അരിയിട്ടുവാഴ്ച നടന്നിരുന്ന ക്ഷേത്രം. ദാരുവിഗ്രഹമാണ്. അഭിഷേകത്തിനു വേറെ" വണ്ടിക്കാരന്,,വണ്ടിയില്‍കയറി. ചാട്ട ചുഴറ്റി ചാട്ട ചുഴറ്റി
" നെന്മാറയ്ക്കാണ്"
അമ്പലക്കുളത്തില്‍,,കാലുകള്‍,,മുക്കിയിരുന്നു. മീനുകള്‍,,വന്ന് പൊതിഞ്ഞ്,വിരലുകള്‍ക്കിടയിലും നഖങ്ങള്‍ക്കിടയിലും ഇക്കിളിയിട്ട്. അവള്,,കൗതുകത്തോടെ നോക്കികൊണ്ട് പടിക്കെട്ടിലിരുന്നു.
" ഈ, കുളത്തിലെ, വെള്ളത്തിന്, ഔഷധഗുണമുണ്ട്"
"കുളത്തില്‍,,മീനുകളുണ്ട്, എന്റെ, കാലിലെ മാലിന്യങ്ങള്‍,,കൊത്തിയെടുക്കുകയാണ്. മനസ്സിലെ, മാലിന്യം,ഏതു മീന്‍,,കൊത്തിയെടുക്കും?"
" പെരുമാള്‍,, മീനുമാണല്ലോ?"
പിന്നെ, തിരുനടയില്‍,, നെയ്,വിളക്കുംവെച്ച്, ശ്രീകോവിലിനു പ്രദക്ഷിണം വെച്ച്, ഗണപതിയേയും, നാഗസുബ്രഹ്മണ്യനേയും, ശിവനേയും തൊഴുത്, തിരുനടയില്‍,,വീണ്ടും വന്ന് തൊഴുത് നിന്നപ്പോള്‍, അവള്,,പറഞ്ഞു.
" പ്രാര്‍ത്ഥിക്കൂ.
ശ്രീ, കാശ്യപ മഹാത്മാവ്.
തപസ്സു ചെയ്തതാം ഭൂമിയും.
ശ്രീ, യോടും,പെരുമാളാം
തമ്പുരാനേ നമോ നമ:.
7
ആല്‍ത്തറയില്‍,,ഇളകുന്ന ഇലകളുടെ കാറ്റില്‍,, അകലെ ഗോവിന്ദാമലയുടെ മുകളില്‍,,ഉദിച്ചുനില്ക്കുന്ന പൂര്‍ണ്ണചന്ദ്രനേയും, നോക്കി അന്തമില്ലാതെ ഇരുന്നപ്പോള്‍,, മനസ്സില്‍,,ഒരു കൊതി.
" ഈ കുറിശ്ശിയില്‍,, ആലിന്റെ കാറ്റുംകൊണ്ട് ഗോവിന്ദാമലയും കണ്ട് പെരുമാളിന് നെയ്, വിളക്കും കത്തിച്ച്, എക്കാലവും ഇരിക്കാന്‍,, ഒരല്പം"'
." ഇപ്പോള്‍,, നമ്മള്,, ഇരിക്കുന്നില്ലേ"'പിന്നെ, ആകാശത്തുനിന്ന് നിലാവും കുളിരും താഴ്ന്നിറങ്ങി പരന്നൊഴുകി,,, ആല്‍ത്തറയേ, മൂടിയപ്പോള്‍,, പിന്നേയും, പിന്നേയും അവളുടെ കണ്ണുകളിലൂടെ മനസ്സിലേയ്ക്കിറങ്ങിയപ്പോള്‍,, അവള്,, പറഞ്ഞു.
" ഉണ്ണീ, ഇന്ന് ധനുമാസത്തിലെ, തിരുവാതിരയാണ്"