എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Friday, January 18, 2008

Maash

അങ്ങിനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ ജ്യേഷ്ടന്‍ അടുത്തു വിളിച്ച്‌` പത്ത്‌പുത്തന്‍ കയ്യില്‍ തന്നിട്ട്‌` പറഞ്ഞു


.ഉണ്ണീ പോയി കുട്ടിശങ്കരന്‍ മാഷിനെ കണ്ടുവരിക .മുണ്ടൂരു താണ്ടി കോങ്ങാട്‌ തങ്ങിയാല്‍ മാഷിനെ കാണാം .അതാണു ദേശം


.പിന്നെ ഒട്ടും അമാന്തിച്ചില്ല .മുണ്ടൂരിലെത്തി മുണ്ടൂരി പാന്റുടുത്ത്‌ കോങ്ങാട്‌ പറ്റി .കാലുകുത്താന്‍ സ്ഥലമില്ലാത്ത പുരുഷാരത്തിലേക്കാണു കാലുകുത്തിയത്‌ .അസുരവാദ്യത്തില്‍ പെരുവനമായ ആരവവും


.ഏതു പൂരത്തിലും ഉയര്‍ന്നുനില്‍ക്കുന്ന വ്യക്തിത്വം .ഉയര്‍ന്ന വായുകുംഭം .പുറത്തു രോമം .നീണ്ടുകിടക്കുന്ന തുമ്പി നെറ്റിയില്‍ വെടിക്കല .ഇതൊക്കെയാണു മാഷ്‌ എന്നാണു ജ്യേഷ്ടന്‍ പറഞ്ഞത്‌


.എവിടെ മാഷ്‌ .ആ ആള്‍ക്കൂട്ടത്തില്‍ എങ്ങും തിരഞ്ഞുനോക്കി .പിന്നെ മനസ്സറിയാതെ വിളിച്ചു.


.തിരുമാന്ധാം കുന്നുലമരുന്ന തായേ.

തിരുവുള്ളമുണ്ടാകണമെന്നിലമ്മേ.


അപ്പോള്‍. തടിച്ചുകൂടിയ സഹസ്രങ്ങളെ വകഞ്ഞുമാറ്റി. ഉയര്‍ന്ന ഗജരാജന്റെ മേലെയേറി അടുത്തുവന്നു .സാക്ഷാല്‍ കോങ്ങാട്‌ തിരുമാന്ധാംകുന്നിലമരുന്ന അമ്മ .മധുരമായി മന്ദഹസിച്ച്‌` അതിലും മധുരമായ ശബ്ദത്തില്‍ പറഞ്ഞു.


പാറശ്ശേരിയിലേക്കു പൊയ്ക്കോളു ഉണ്ണീ.മോഹനന്റെ പുരയിടത്തിലുണ്ട്‌ മാഷ്‌ .മാഷ്‌ മൂലം നീ എന്റെ സന്നിധിയിലും എത്തിയല്ലോ സന്തോഷമായി.


കാതങ്ങളും വയലേലകളും നാട്ടുവഴികളും താണ്ടി നടന്നു .എതിരെ വന്ന ആളോടു ചോദിക്കേണ്ടിവന്നില്ല ഇങ്ങോട്ടു പറഞ്ഞു


.പാറശ്ശേരി ചാമിയാരുടെ അനന്തരവരാണേ മോഹനര്‌ .അതാണു മാടം.


മാടത്തിനു മുന്നില്‍ ചുമയ്ക്കേണ്ടിവന്നില്ല മുളംവേലിക്കരികില്‍ നിന്നു മുന്നോട്ടു വന്ന്‌ തോളില്‍ തട്ടിക്കൊണ്ട്‌ പറഞ്ഞു .


അമ്മ പറഞ്ഞു മാഷെ കാണാന്‍ ഉണ്ണി വരുന്നുണ്ടെന്ന് .നീരിലാണ്‌ .അതാണിവിടെ .പിന്നെ മാടത്തിന്റെ പുറകിലേക്കു നീങ്ങി നീട്ടിവിളിച്ചു.


മാഷേ ഉണ്ണി വന്നു


.അപ്പോള്‍ ഇടതൂര്‍ന്ന മരങ്ങള്‍ വകഞ്ഞുമാറ്റി പനംകൈകള്‍ ചവിട്ടി ഒടിച്ച്‌ ദേഹമാകെ മണ്ണുപൂശി നീട്ടിയ കയ്യുമായി കയറി വന്നു


.മാഷ്‌.


ഗജരാജന്‍ കോങ്ങാട്‌ കുട്ടിശ്ശങ്കരന്‍

Saturday, January 12, 2008

Sree Gurupavanapuram Padmanabha Mahatmyam


ഒരിക്കല്‍
കഥയമമ കഥയമമ
കഥകളതി സാദരം
പദ്മനാഭന്‍ കഥ
കേട്ടാല്‍ മതിവരാ
എന്നു പറഞ്ഞുകൊണ്ട്‌` ഒരു അജിത്‌`കവി കടുവയുടെ ചാരത്തിരുന്നു.ശേഷം കടലാസ്സും ,കൂര്‍മ്പിച്ച പെന്‍സിലും തയ്യാറാക്കി ചോദിച്ചു
കടുവാച്ചാരേ ശ്രീ ഗുരുപവനപുരം പദ്മനാഭന്‍ എഴുന്നള്ളുന്നിടത്ത്‌ ശ്രീ ഗുരുപവനപുരേശന്റെ സാന്നിധ്യമുണ്ടെന്നും പദ്മനാഭന്‍ വന്നാല്‍ കോലം അവിടേക്കുതന്നേ എന്ന്‌ പറയുന്നതിലും കഴമ്പുണ്ടോ ? അപ്പോള്‍ കടുവ പറഞ്ഞു
അതു വിശ്വാസം. സത്യവുമാകുന്നു
ശ്രീ ഗുരുവായൂരപ്പന്‍ തന്നെ പണ്ട്‌ അര്‍ജുനനോടു പറഞ്ഞു പര്‍വതങ്ങളില്‍ ഹിമാലയമാണു ഞാന്‍ ആനകളില്‍ പദ്മനാഭനും .രണ്ടിടത്തേ പദ്മനാഭനുണ്ടയിട്ടും വേറേ ആനകള്‍ക്ക്‌ കോലം വെച്ചിട്ടുള്ളു .അവറ്റകളെ പിന്നെ എഴുന്നള്ളിക്കേണ്ടി വന്നിട്ടുമില്ല
ഇത്രയും പറഞ്ഞുകൊണ്ട്‌ കടുവ ചുമരില്‍ തൂക്കിയ പദ്മനാഭന്റെ ചിത്രത്തില്‍ നോക്കി തൊഴുതിട്ട്‌ വിളിച്ചു
എന്റെ ഗുരുവായൂരപ്പാ
മറ്റൊരിക്കല്‍ ശ്രീ ഗുരുപവനപുരം പദ്മനാഭന്റെ ചിത്രം ഭക്ത്യാദരപൂര്‍വം വങ്ങിക്കൊണ്ടു പോയ ഒരഹിന്ദു പിന്നീടു കണ്ടപ്പോള്‍ പറഞ്ഞു
പദ്മനാഭസ്വാമികളുടെ ചിത്രം ഭവനത്തില്‍ വെച്ചതിനുശേഷം ഐശ്വര്യം നാള്‍ക്കുനാള്‍ വെച്ചടിവെച്ചടി കേറ്റമാണ്‌
പിന്നീടൊരിക്കല്‍ ശ്രീ ഗുരുപവനപുരം പദ്മനാഭന്‍ മദപ്പാടില്‍ നില്‍ക്കുന്ന ചിത്രം കണ്ട ഒരുവന്‍ നെഞ്ചത്ത്‌ കൈ വെച്ചുകൊണ്ടു പറഞ്ഞു
ഇതെന്തു മറിമായം ഭഗവാനേ ശ്രി ഗുരുവായൂരപ്പനു മദം പൊട്ടുകയോ ? അപ്പോള്‍ ആ നാഭീപദ്മത്തിലിരുന്നരുളുന്ന വിധാതാവ്‌` പറഞ്ഞു
ഭക്താ വിധി എനിക്കുപോലും തടിക്കാവതല്ലഹേ
ഇതു ശ്രീ ഗുരുപവനപുരം പദ്മനാഭമഹാത്മ്യം
അങ്ങു വടക്ക്‌` ഒരു ആനപ്രാന്തന്‍ ഇതിന്റെ 21 പകര്‍പ്പ്‌` മറ്റുള്ളവര്‍ക്കയച്ചു കൊടുത്തു .പിറ്റേന്നുതന്നെ ടിയാനു ജോലിക്കയറ്റം കിട്ടി .വേറൊരിടത്തു വേറൊരു പ്രാന്തന്‍ ഇതു വായിച്ചിട്ട്‌ ചവറ്റുകൊട്ടയില്‍ ഇട്ടു.അന്നു രാത്രിയില്‍ അവനെ സ്വപ്നത്തില്‍ ആന ചവിട്ടി കൊന്നു
നിങ്ങള്‍ ഈ ഗുരുപവനപുരം പദ്മനാഭമഹാത്മ്യം വായിച്ചിട്ട്‌` ഇതിന്റെ 21 പകര്‍പ്പുകള്‍ അയച്ചുകൊടുക്കുക
.നിങ്ങളെ ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കും
ശുഭം

Wednesday, January 9, 2008

Ariyittuvaazcha Rangam 2


രംഗം 2
തിരുവല്ലഭപുരത്തിനടുത്ത്‌` അറിയപ്പെടാത്ത ഒരു കവിയുടെ ഊരാണു സ്ഥലം
.യോഗനിദ്രയിലായിരുന്ന വാര്യത്തുകിഴക്കേതില്‍ ശിവന്‍ പെട്ടന്നതില്‍നിന്നുണര്‍ന്നു. താഴെ ഇരുന്നരുളുന്ന ശിവാംശം ഹനുമാനോടു ചോദിച്ചു
ഹനുമോനേ നീ വാലിട്ടിളക്കിയോ ?
ഇല്ല പ്രഭോ .വലിയകേശവന്‍ വന്നതിന്റെ ആരവമാണ്‌
നന്നായി ശ്ശി കാലമായി ഒന്നു കാണണം എന്നു നിരൂപിച്ചിട്ട്‌`വാര്യത്തുകിഴക്കേതില്‍ ശിവന്‍ പറഞ്ഞു
അപ്പോള്‍ തിരുനടയില്‍ എത്തിയ വലിയകേശവന്‍ ശിവപ്പെരുമാളിന്റെ മുന്നില്‍ നമസ്കരിച്ചിട്ട്‌ പ്രാര്‍ഥിച്ചു ഭഗവാനേ അനുഗ്രഹിക്കണേ
ഗജമുഖനായ തന്റെ പുത്രനെ മനസ്സില്‍ കണ്ട വലിയദേവന്‍ വലിയകെശവന്റെ ശിരസ്സില്‍ തലോടിക്കൊണ്ടു പറഞ്ഞു.
നീ ഗജസാമ്രാട്ട്‌
വലിയകേശവന്‍
വലിയകേശവപെരുമാള്‍
എവിടേയും തല ഉയര്‍ത്തിത്തന്നെ നില്‍ക്കുക നന്നായിവരും
ഇപ്രകാരം ഗുരുവായൂര്‍ വലിയകേശവപെരുമാളെ അനുഗ്രഹിച്ചിട്ട്‌ വലിയശ്ശിവപെരുമാള്‍ വീണ്ടും യോഗനിദ്രയേ പ്രാപിച്ചു

Tuesday, January 8, 2008

Ariyittuvaazcha Rangam 1



രംഗം 1അക്ഷരനഗരിക്കടുത്താണു കഥ
.തിരശ്ശീലകകത്തുനിന്ന് അശരീരി ചരിത്രത്തിലാദ്യമായി വടക്കന്തേവരേയും തെക്കന്തേവരേയും എഴുന്നള്ളിക്കാന്‍ ഇതാ ഗുരുവായൂരപ്പന്റെ പൊന്നോമനപുത്രന്‍ , പുന്നത്തൂരേ വലിയവന്‍ ഗുരുവായൂരപ്പന്റെ സാമിപ്യവും സാനിധ്യവും എങ്ങും പരത്തുന്ന പൂരപറമ്പുകളിലെ ഗുരുവായൂരപ്പന്‍ തന്നെ ആയ ഗ
പറഞ്ഞുതീര്‍ന്നില്ല ആരോ മാലപടക്കത്തിനു തീ കൊടുത്തു ഉയര്‍ന്നുവന്ന ആരവങ്ങള്‍ക്കിടയില്‍ തിരശ്ശീല ഉയര്‍ന്നപ്പോള്‍ വലിയകേശവന്‍ തല ഉയര്‍ത്തി കടന്നു വന്നു
എതിരേല്‍ക്കന്‍ വന്ന സാധു ആന മറ്റേതിനോടു പറഞ്ഞു .ഗുരുവായൂരൊന്നും പോക്കുനടക്കില്ല .തേവരേ ഒന്നു തൊഴണമെന്നുമുണ്ട്‌`
നിനക്കു തിരിഞ്ഞുനിന്നു കേശവപെരുമാളെ താണുവണങ്ങരുതോ ? മറ്റേ സാധു ചോദിച്ചു
ആനക്കാരന്റെ നീണ്ടുവന്ന തോട്ടിപോലും കൂസാതെ സാധു പെട്ടന്നു തിരിഞ്ഞ്‌` വലിയകേശവന്റെ മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ചു പിന്നെ ഉള്ളില്‍ വിളിച്ചു
എന്റെ ഗുരുവായൂരപ്പാ

Saturday, January 5, 2008

ഹലുവയില്‍ കോയിക്കോടന്‍ പോലെ സാരികളില്‍ കാഞ്ചീപുരം പോലെ.അതാണു തേവരുടാനകളില്‍ തട്ടകത്താനകള്‍
തട്ടകങ്ങള്‍ മൂന്നേയുള്ളു

1 ഗുരുപവനപുരേശന്റെ

2തിരുവമ്പടിയിലെ

3പാറമേക്കാവിലമ്മയുടെ

അന്തേവാസികളുടെ പേരുകേട്ടാല്‍ തിളക്കണം ചോര നമ്മുക്കു ഞരമ്പുകളില്‍ എന്നാണു പാലാക്കാരന്‍ പറഞ്ഞിരിക്കുന്നത്‌

ഗുരുപവനപുരത്തെ കാര്യം പറയാനില്ല ചരിഞ്ഞിട്ടും കേശവന്‍ വിടതെ പിടിച്ചിരിക്കയാണു .കോട്ടയിലെ തടവുകാര്‍ പ്രതിമക്കു മാലചാര്‍ത്തിയിട്ടേ ഏതു പൂരത്തിനും വിടകൊള്ളു വിടകൊണ്ടാലോ കോലംവെച്ചു കൊടുക്കും അതാണു ചട്ടം
കേശവന്റെ കാലത്തു പക്ഷേ ലോറി ഇല്ലാതെപോയി .അതുകൊണ്ടു പ്രതിമയില്‍ ഒതുങ്ങി.കട്ടൗട്ട്‌ ഉണ്ടായില്ല പിന്നെ വന്നവന്‍ കേശവനേക്കാളും വളര്‍ന്നു .ഗുരുവായൂരപ്പനോളോം തന്നേ .അവനാണു സാക്ഷാല്‍ ഗുരുവായൂര്‍ പദ്മനാഭന്‍ ഇപ്പോള്‍ തമ്പുരാനെ പുറത്തെങ്ങും കാണണില്ല്യ. പകരം അരിയിട്ടുവാഴ്ച നടക്കയാണേ.ഇന്നു അരീപറമ്പിലാണേല്‍ നാളെ കവിയൂരില്‍

അതാണു ഗജസാമ്രാട്ട്‌ ഗുരുവായൂര്‍ വലിയകേശവന്‍

Friday, January 4, 2008

Ariyittuvaazcha



അതിരാവിലെ കോഴി കൂവുന്നതിനു മുന്നേതന്നെ സ്വയം മൂന്നുവട്ടം കൂവി വലത്തൂടെഴുന്നേറ്റു .തലേന്നുതന്നേ ഉണ്ടാക്കിവെച്ച കാപ്പി ചൂടോടെ ഊതിക്കുടിച്ചു.പല്ലുരച്ചു, ബാക്കി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും സന്ദര്‍ശിച്ചു.കുളിച്ചു.നേരേ ടീവിയുടെ മുന്നില്‍ ചെന്നിരുന്നു.പെട്ടി തുറന്നപ്പോള്‍ മൈക്ക്‌ പിടിച്ചവന്‍ പറഞ്ഞു കാതോര്‍ക്കു എങ്ങും സമരകാഹളം
ഫ്രീ ഫ്രീ നെല്‍സണ്‍ മണ്ടേല
ഡും ഡും
ഫ്രീ ഫ്രീ പദ്മന്‍ മണ്ടേല
ഡും ഡും
മിസ്റ്റര്‍ മൈക്‌ വീണ്ടും പറഞ്ഞു ഗുരുവായൂര്‍ പദ്മനാഭനേ കോട്ടയില്‍ തന്നെ സൂക്ഷിക്കാനുള്ള അധികാരികളുടെ നടപടിക്കെതിരേ എങ്ങും പ്രതിക്ഷേധത്തിന്റെ അലകളാണുപോലും.ഒരു ജോലിയും ഇല്ലാത്ത ഒരുവന്‍ 8 ലക്ഷം അലകള്‍ വരെ എണ്ണിക്കഴിഞ്ഞു.ആരായിരിക്കും ഇനി പൂരപറമ്പുകളില്‍ ശ്രീ ഗുരുവായൂരപ്പന്റെ പ്രതിപുരുഷന്‍ പ്രതികളഭം പ്രതികരി ഇതറിയാന്‍ ഓടിപ്പോയി ചിമ്മിനിയില്‍ നോക്കുക
ഓടിപുറത്തിറങ്ങി അടുക്കളയുടെ ചിമ്മിനിയില്‍ ഉറ്റുന്നോക്കി അപ്പോള്‍ അതില്‍നിന്നു വന്ന വെളുത്ത പുകയില്‍കൂടി ഒരു വലിയ വലിയവന്‍ ഇറങ്ങി വന്നു .എന്നിട്ടുറക്കെ പറഞ്ഞു
ഞാന്‍ ഗജസാമ്രാട്ട്‌ ഗുരുവായൂര്‍ വലിയ കേശവന്‍(അരിയിട്ടുവാഴ്ച - ആമുഖം ഇവിടെ തീരുന്നു)