എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Wednesday, May 6, 2009

ആശിക്കുന്നവന്റെ കുമ്പസാരം

അങ്ങ്‌ വടക്ക്‌ ഹിമാലയം എന്നൊരു കുന്നിറിക്ക്‌. ചാര്‍ധാമുകളില്‍ ചാര്‍ പ്രാവശ്യം ചരിച്ചിരിക്കുന്നു

എങ്കിലും ആശയ്ക്ക്‌ ഉലകിതില്‍ അളവുണ്ടാമോ?
ഒരു ലിറ്റര്‍, അഞ്ഞൂറു ഗിരാം , അതുമല്ലെങ്കില്‍ ഒരു കുപ്പിയോ ചാക്കോ എന്നൊക്കെ
ആശയാണിപ്പോള്‍.
ഒന്നു മാനാ വരെ നടക്കാന്‍ അതുമല്ലെങ്കില്‍ ചോപ്ടയില്‍ മംഗള്‍ സിംഗ്‌ നേഗിയുടെ കടയില്‍ അടുപ്പിനകത്തേയ്ക്ക്‌ കേറിയിരുന്ന് ആവി പറക്കുന്ന ഒരു ചായ മോന്തി കുടിക്കാന്‍ അതുമല്ലെങ്കില്‍ തുംഗനാഥില്‍നിന്ന് ചന്ദ്രശിലയിലേയ്ക്ക്‌ അണച്ചും കിതച്ചും കേറാന്‍

ബോലോ തുംഗനാഥ്‌ കീ ജെയ്‌

പിന്നെയുമുണ്ടല്ലൊ
അങ്ങു മഞ്ഞുമലയിലെ ദൈവോന്മാരും ദിവ്യന്മാരും അനുവദിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ഒന്നാശിക്കട്ടെ1 comment:

hAnLLaLaTh said...

ഇങ്ങനെ പിശുക്കല്ലെ..
അല്പം കൂടെ നന്നായി വലുപ്പത്തില്‍ പോസ്റ്റ് ചെയ്തൂടെ..?