വള്ളിനിക്കറിന്റെ കാലത്ത് ഈ പരശുരാമക്ഷേത്രത്തില്‍ ഒരു തേവരും ഒരു ആനയുമേ ഉണ്ടായിരുന്നുള്ളു .തേവര് സാക്ഷാല്‍ തിരുനക്കര തേവര് .ആനയോ തിരുനക്കരകൊഛുകൊമ്പനും.ബാക്കി കഥകള്ളൊന്നും ഓര്മ്മേല് വരണില്ല. ഒരു മദാമ്മ മനോരാജ്യത്തില്‍ എഴുതി എന്നറിയാം .പേരില്‍ കൊമ്പു ചെറുതായിരുന്നെങ്കിലും നേരില്‍ വലുതായിരുന്നത്രേ കാണ്മാന്.ദിവംഗതനായതില്‍ പിന്നെ കണ്ടിട്ടുമില്ല. പിന്നെ കാലമേറേ ചെന്നാറേ അവന് വന്നു. വിശ്വനാഥന്. അവന് എങ്ങിനേ പോയി എന്നെല്ലാരും കണ്ടു. കണ്ടവര്‍ മിണ്ടിയില്ല കേട്ടവരാണു പറയുന്നത് .പിന്നയും തിരുനക്കരവാസികള് ഒറ്റക്കാലില്‍ പെരുവിരല്‍ കുത്തി അനേകവര്‍ഷം തപസ്സുചെയ്തപ്പോള്‍ ശിവന് അവര്ക്കുമുന്പില് പ്രത്യക്ഷപ്പെട്ടു .അങ്ങിനെയാണു തിരുനക്കര ശിവന്.
പെരുവനത്തിൽ ഒരു ശിവരാത്രി
5 years ago
No comments:
Post a Comment