എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Tuesday, December 25, 2007

ശ്രീ ഗുരുപവനപുരം പദ്മനാഭന്‍ ബി ഏ (ഭഗവാന്‍ ആന)


മുപ്പത്തിമുക്കോടി തേവര്‍ക്കിടയിലെ ആന പശുപതിയാണോ ഗണ്‍പതിയാണോ .ആരായാലും ആര്‍ക്കും പ്രശ്നമില്ല .പക്ഷേ ഈ ഭൂമിമലയാളത്തില്‍ പത്തായിരം ആനകള്‍ക്കിടയില്‍ ഒന്നേയുള്ളു തേവര്‍ .സാക്ഷാല്‍ ഗുരുപവനപുരം പദ്മനാഭന്‍.മാറ്റിവെക്കാന്‍ കട്ടിലൊഴിയുന്നതുവരെ മറ്റൊന്നില്ലത്രേ.പറയുന്നതാണു ഏക്കം .എന്നിട്ടും നിലത്തുനില്‍ക്കാന്‍ നേരമില്ല.പ്ദ്മനാഭന്‍ ഉണ്ടോ എന്നാല്‍ കോലം പുള്ളിക്കുത്തന്നേ .അതാണു അലിഖിഥനിയമം .പക്ഷെ ഒന്നുണ്ടു കുഴപ്പം ആരാധകരും ഫാന്‍സും മണ്രോത്തുകളും കമ്മിയാണു .വിശ്വാസികലാണു കൂടുതല്‍ .എവിടെ ലയ്ഫ്ബോയ്‌ ഉണ്ടൊ അവിടെ ആരോഗ്യവുമുണ്ട്‌ എന്നപ്പോലെ പദ്മനാഭനുള്ളിടത്തു ഗുരുപവനപുരേശനുമുണ്ടത്രേ.അതുകൊണ്ടാണു പദ്മനു പവന്ത്തൂക്കം ഏക്കം വരുന്നതു.കമ്മിറ്റിക്കാര്‍ക്കു ഏമ്പക്കം വിടാന്‍ പറ്റുന്നതും .ലോറിയില്‍ കയറിയാല്‍ പിന്നെ നെട്ടോട്ടമാണു .ഇന്നിവിടെയാണെങ്കില്‍ നാളെ അവിടെ .മറ്റന്നാള്‍ മറ്റ്‌ എവിടെങ്കിലും.ഇറങ്ങിയാല്‍ ഭക്തര്‍ പെരുംബറ കൊട്ടി സ്വീകരിക്കും പൂവിട്ടുപൂജിക്കും കര്‍പ്പൂരം കത്തിച്ചുഴിയും .ഇതിനിടയില്‍ മുകളിലിരിക്കുന്ന കോലത്തിനേ സര്‍വരും മറക്കുകയും ചെയ്യും .തിരുന്നക്കര തേവരെ എഴുന്നള്ളിച്ചാലും ആബാലവൃദ്ദജനങ്ങള്‍ പദ്മനേ തൊട്ടുതലയില്‍ വെച്ചു എന്റെ ഗുരുവായൂരപ്പാ എന്നേ വിളിക്കു.ആനയേ കിട്ടാത്ത നാട്ടുകാര്‍ കട്ട്‌ ഔട്ട്‌ വെച്ചു പൂജിക്കും.ഒരുദിവസം ഇന്നിടത്തപ്പന്‍ എന്നൊരു തേവര്‍ തലചൊറിഞ്ഞുകൊണ്ട്‌ ഒരാഗ്രഹം പറഞ്ഞു ഒന്നുപുറത്തുകേറണമായിരുന്നുഡയറി മറിച്ചു നോക്കിയിട്ട്‌ പദ്മന്‍ പറഞ്ഞു കുറച്ചുകൊല്ലം കൂടി കഴിഞ്ഞു വരു. മറ്റൊരു ദിവസം ഗുരുവായൂരപ്പന്‍ തന്നേപറഞ്ഞുകണ്ടിട്ടൊത്തിരികാലമായല്ലൊ കുട്ടാ.അതാണു സ്തിതി.ഇനി ഒരു കുറ്റസ്സമ്മതം ഈയുള്ളവനും ഒരു വിശ്വാസി തന്നേ.കണ്ടാല്‍ ഉള്ളുകൊണ്ടാണെങ്കിലും ഒന്നു തൊട്ടു തലയില്‍ വെച്ച്‌ എന്റെ ഗുരുവായൂരപ്പാ എന്നൊന്നു വിളിക്കുംഒന്നു കൂടി പറയാമല്ലോ പദ്മനാഭനു വിശ്വാസികളാണു കൂടുതല്‍

No comments: