എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Thursday, November 6, 2008

വരുമോരോ ദശ

അങ്ങിനെയിരിക്കെ ഒരുനാള്‍ ഭാഷയില്‍ ഒരു ഈ മെയില്‍ വന്നു.

" ഭഗവാനേ, ആന കറുത്തിട്ടാണല്ലോ, അവിടുന്നാണെങ്കില്‍ കാര്‍വര്‍ണ്ണനും, ആമ അവിടത്തേ അവതാരവുമാണല്ലോ. അനുഗ്രഹിക്കണം അവിടുന്ന് മാത്രമാണൊരാശ്രയം"

മെയില്‍ വായിച്ചുകഴിഞ്ഞയുടനെ പൂന്താനംതിരുമേനിയെ അടുത്തുവിളിച്ച്‌

" എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും"

എന്ന് മറുമെയില്‍ അയയ്ക്കാന്‍ കല്‍പ്പിച്ചു

1

ചാരുകസേരയില്‍ അനന്തശായിയായി കിടക്കുകയായിരുന്നു.അപ്പോള്‍ കാല്‍ക്കല്‍ ഇരുന്നുകൊണ്ട്‌ ദേവി ചോദിച്ചു

" നാഥാ, അവിടുത്തേ, ആന ചങ്ങല പൊട്ടിച്ച്‌ ബ്ലോഗ്ഗില്‍ കയറിയിട്ട്‌ ഒരുവര്‍ഷം തികഞ്ഞില്ലേ, ആഘോഷം വേണ്ടേ?"

അപ്പോള്‍ അടുത്തുകിടന്ന അന്നേദിവസത്തെ പത്രത്തില്‍നിന്ന് കുറച്ച്‌ വെണ്ടയ്ക്ക എടുത്ത്‌ ദേവിക്കുകൊടുത്തു വെണ്ടയ്ക്ക കൈപ്പറ്റികൊണ്ട്‌ ദേവി പറഞ്ഞു " വെണ്ടയ്ക്ക തന്നത്‌ നന്നായി, പച്ചക്കറികള്‍ക്കൊക്കെ ഇപ്പോള്‍ എന്താ വില" തുടര്‍ന്ന്ദേവി വെണ്ടയ്ക്ക നിരത്തിവായിച്ചു

" ലോക്കല്‍ പോലീസില്‍ പോലും ഒരു കറുത്തവന്‍ ഇല്ലെന്നിരിക്കെ , ലോക പോലീസില്‍ ഒരു കറുത്ത എസ്സൈ പിറന്നിരിക്കുന്നു "

പത്രം മടക്കിവെച്ച്‌, ഭക്ത്യാദരപൂര്‍വ്വം കണ്ണുകള്‍ അടച്ച്‌ ദേവി പറഞ്ഞു " ഭഗവാനേ, അവിടുത്തേ ലീലാവിലാസാങ്ങള്‍ ആര്‍ക്കാണ്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌ "

ഉടന്‍ തന്നെ പൂന്താനം തിരുമേനിയേ വിളിച്ചുവരുത്തി

" രണ്ടുനാലുദിനം കൊണ്ടൊരുത്തനേ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍"

എന്ന് ഓലയിലാക്കാന്‍ കല്‍പിച്ചു

6 comments:

വികടശിരോമണി said...

വി.കെ.എന്റെ പ്രേതം കയറിയതാണോ?:)
ആശംസകൾ...

ajithkavi said...

ആ പ്രേതം സത്യമാണല്ലോ!
എന്നാലും വിക്കെയെന്നല്ലേ!

shajkumar said...

eeswaraa ennanini ivane aanede pretham pidikkuka? chathittullathu chillarayonnumallallo

lakshmy said...

ഇതു കൊള്ളാല്ലോ. കറുത്ത ലോകപോലീസ്

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

മുസാഫിര്‍ said...

ഉം കൊള്ളാം.ബുഷ് അണ്ണനുമായി ‘ ഭായീ ഭായീ ‘ പറഞ്ഞു നടന്നിരുന്നത് കൊണ്ട് നമ്മുടെ മന്മോഹന്‍ സഖാവിനെ ഇതുവരെ വിളിച്ചില്ല പോലും..