എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Friday, January 4, 2008

Ariyittuvaazchaഅതിരാവിലെ കോഴി കൂവുന്നതിനു മുന്നേതന്നെ സ്വയം മൂന്നുവട്ടം കൂവി വലത്തൂടെഴുന്നേറ്റു .തലേന്നുതന്നേ ഉണ്ടാക്കിവെച്ച കാപ്പി ചൂടോടെ ഊതിക്കുടിച്ചു.പല്ലുരച്ചു, ബാക്കി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും സന്ദര്‍ശിച്ചു.കുളിച്ചു.നേരേ ടീവിയുടെ മുന്നില്‍ ചെന്നിരുന്നു.പെട്ടി തുറന്നപ്പോള്‍ മൈക്ക്‌ പിടിച്ചവന്‍ പറഞ്ഞു കാതോര്‍ക്കു എങ്ങും സമരകാഹളം
ഫ്രീ ഫ്രീ നെല്‍സണ്‍ മണ്ടേല
ഡും ഡും
ഫ്രീ ഫ്രീ പദ്മന്‍ മണ്ടേല
ഡും ഡും
മിസ്റ്റര്‍ മൈക്‌ വീണ്ടും പറഞ്ഞു ഗുരുവായൂര്‍ പദ്മനാഭനേ കോട്ടയില്‍ തന്നെ സൂക്ഷിക്കാനുള്ള അധികാരികളുടെ നടപടിക്കെതിരേ എങ്ങും പ്രതിക്ഷേധത്തിന്റെ അലകളാണുപോലും.ഒരു ജോലിയും ഇല്ലാത്ത ഒരുവന്‍ 8 ലക്ഷം അലകള്‍ വരെ എണ്ണിക്കഴിഞ്ഞു.ആരായിരിക്കും ഇനി പൂരപറമ്പുകളില്‍ ശ്രീ ഗുരുവായൂരപ്പന്റെ പ്രതിപുരുഷന്‍ പ്രതികളഭം പ്രതികരി ഇതറിയാന്‍ ഓടിപ്പോയി ചിമ്മിനിയില്‍ നോക്കുക
ഓടിപുറത്തിറങ്ങി അടുക്കളയുടെ ചിമ്മിനിയില്‍ ഉറ്റുന്നോക്കി അപ്പോള്‍ അതില്‍നിന്നു വന്ന വെളുത്ത പുകയില്‍കൂടി ഒരു വലിയ വലിയവന്‍ ഇറങ്ങി വന്നു .എന്നിട്ടുറക്കെ പറഞ്ഞു
ഞാന്‍ ഗജസാമ്രാട്ട്‌ ഗുരുവായൂര്‍ വലിയ കേശവന്‍(അരിയിട്ടുവാഴ്ച - ആമുഖം ഇവിടെ തീരുന്നു)

No comments: