എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

പുറംവായനക്ക്‌...

Saturday, January 12, 2008

Sree Gurupavanapuram Padmanabha Mahatmyam


ഒരിക്കല്‍
കഥയമമ കഥയമമ
കഥകളതി സാദരം
പദ്മനാഭന്‍ കഥ
കേട്ടാല്‍ മതിവരാ
എന്നു പറഞ്ഞുകൊണ്ട്‌` ഒരു അജിത്‌`കവി കടുവയുടെ ചാരത്തിരുന്നു.ശേഷം കടലാസ്സും ,കൂര്‍മ്പിച്ച പെന്‍സിലും തയ്യാറാക്കി ചോദിച്ചു
കടുവാച്ചാരേ ശ്രീ ഗുരുപവനപുരം പദ്മനാഭന്‍ എഴുന്നള്ളുന്നിടത്ത്‌ ശ്രീ ഗുരുപവനപുരേശന്റെ സാന്നിധ്യമുണ്ടെന്നും പദ്മനാഭന്‍ വന്നാല്‍ കോലം അവിടേക്കുതന്നേ എന്ന്‌ പറയുന്നതിലും കഴമ്പുണ്ടോ ? അപ്പോള്‍ കടുവ പറഞ്ഞു
അതു വിശ്വാസം. സത്യവുമാകുന്നു
ശ്രീ ഗുരുവായൂരപ്പന്‍ തന്നെ പണ്ട്‌ അര്‍ജുനനോടു പറഞ്ഞു പര്‍വതങ്ങളില്‍ ഹിമാലയമാണു ഞാന്‍ ആനകളില്‍ പദ്മനാഭനും .രണ്ടിടത്തേ പദ്മനാഭനുണ്ടയിട്ടും വേറേ ആനകള്‍ക്ക്‌ കോലം വെച്ചിട്ടുള്ളു .അവറ്റകളെ പിന്നെ എഴുന്നള്ളിക്കേണ്ടി വന്നിട്ടുമില്ല
ഇത്രയും പറഞ്ഞുകൊണ്ട്‌ കടുവ ചുമരില്‍ തൂക്കിയ പദ്മനാഭന്റെ ചിത്രത്തില്‍ നോക്കി തൊഴുതിട്ട്‌ വിളിച്ചു
എന്റെ ഗുരുവായൂരപ്പാ
മറ്റൊരിക്കല്‍ ശ്രീ ഗുരുപവനപുരം പദ്മനാഭന്റെ ചിത്രം ഭക്ത്യാദരപൂര്‍വം വങ്ങിക്കൊണ്ടു പോയ ഒരഹിന്ദു പിന്നീടു കണ്ടപ്പോള്‍ പറഞ്ഞു
പദ്മനാഭസ്വാമികളുടെ ചിത്രം ഭവനത്തില്‍ വെച്ചതിനുശേഷം ഐശ്വര്യം നാള്‍ക്കുനാള്‍ വെച്ചടിവെച്ചടി കേറ്റമാണ്‌
പിന്നീടൊരിക്കല്‍ ശ്രീ ഗുരുപവനപുരം പദ്മനാഭന്‍ മദപ്പാടില്‍ നില്‍ക്കുന്ന ചിത്രം കണ്ട ഒരുവന്‍ നെഞ്ചത്ത്‌ കൈ വെച്ചുകൊണ്ടു പറഞ്ഞു
ഇതെന്തു മറിമായം ഭഗവാനേ ശ്രി ഗുരുവായൂരപ്പനു മദം പൊട്ടുകയോ ? അപ്പോള്‍ ആ നാഭീപദ്മത്തിലിരുന്നരുളുന്ന വിധാതാവ്‌` പറഞ്ഞു
ഭക്താ വിധി എനിക്കുപോലും തടിക്കാവതല്ലഹേ
ഇതു ശ്രീ ഗുരുപവനപുരം പദ്മനാഭമഹാത്മ്യം
അങ്ങു വടക്ക്‌` ഒരു ആനപ്രാന്തന്‍ ഇതിന്റെ 21 പകര്‍പ്പ്‌` മറ്റുള്ളവര്‍ക്കയച്ചു കൊടുത്തു .പിറ്റേന്നുതന്നെ ടിയാനു ജോലിക്കയറ്റം കിട്ടി .വേറൊരിടത്തു വേറൊരു പ്രാന്തന്‍ ഇതു വായിച്ചിട്ട്‌ ചവറ്റുകൊട്ടയില്‍ ഇട്ടു.അന്നു രാത്രിയില്‍ അവനെ സ്വപ്നത്തില്‍ ആന ചവിട്ടി കൊന്നു
നിങ്ങള്‍ ഈ ഗുരുപവനപുരം പദ്മനാഭമഹാത്മ്യം വായിച്ചിട്ട്‌` ഇതിന്റെ 21 പകര്‍പ്പുകള്‍ അയച്ചുകൊടുക്കുക
.നിങ്ങളെ ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കും
ശുഭം

No comments: